നാണയത്തുട്ടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി ആർബിഐ സ്‌ഥാപിക്കുന്ന നാണയ എടിഎം പദ്ധതിയുടെ പരീക്ഷണം കോഴിക്കോട് അടക്കം രാജ്യത്തെ 12 നഗരങ്ങളിൽ.
ബാങ്ക് അക്കൗണ്ടിലെ പണം യുപിഐ വഴി ചില്ലറത്തുട്ടുകളാക്കി മാറ്റിയെടുക്കാൻ ഈ മെഷീൻ സഹായിക്കും. മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അക്കൗണ്ടിലെ പണമടച്ചാൽ അത്രയും തുക ചില്ലറത്തുട്ടുകളായി മെഷീനിൽ നിന്ന് ലഭിക്കും. റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മെഷീൻ വരുന്നത്.