ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉണ്ടനെ തന്നെ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞപ്പോൾ എൻഎസ്ഇ നിഫ്റ്റി 39.35 പോയിന്റ് അല്ലെങ്കിൽ 0.22 ശതമാനം ഇടിഞ്ഞ് 17,874.80 ലും വ്യാപാരം നടത്തി. ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്കും ഏകദേശം 100 പോയിന്റ് അല്ലെങ്കിൽ 0.23 ശതമാനം ഇടിഞ്ഞ് 41,919.60 ൽ എത്തി.
നിഫ്റ്റിയിൽ 25 ഓഹരികൾ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമാണ്. ഒരു ഓഹരി മാത്രം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി എന്റർപ്രൈസസ്, സിപ്ല എന്നിവ നഷ്ടത്തിലായി.
മേഖലാപരമായി, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ 0.5 ശതമാനം വരെ ഉയർന്നതിനാൽ നേരിയ നേട്ടത്തിൽ തുടക്കം കുറിച്ചു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു, 0.2 ശതമാനം വരെ ഇവയിൽ ഇടിവ് രേഖപ്പെടുത്തി.