നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് പിന്നീട് വാടകയ്ക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് പിന്നീടു സ്വകാര്യ ടൂർ പോകുന്നതിനുൾപ്പെടെ വാടകയ്ക്ക് കൊടുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.

ആദ്യമായാണ് കെഎസ്ആർടിസി ബെൻസ് ബസ് ഇറക്കുന്നത്. ബെൻസിനെക്കാൾ വിലയുള്ള വോൾവോ ബസ് കെഎസ്ആർടിസിക്കുണ്ട്.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.

നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിന് പുറമേ ബെൻസിന്റെ 2 വണ്ടികൾക്കു കൂടി കെഎസ്ആർടിസി കരാർ നൽകി. ബജറ്റ് ടൂറിസത്തിനും സ്വകാര്യവ്യക്തികൾക്കുൾപ്പെടെ ആവശ്യങ്ങൾക്ക് വാടകയ്ക്കു നൽകുന്നതിനുമാണിത്. ഒരെണ്ണം ബെൻസിന്റെ സ്ലീപ്പറും മൂന്നാമത്തേത് ബെൻസിന്റെ സീറ്റർ ടൈപ്പുമാണ്.

Leave a Reply

Your email address will not be published. Required fields are marked *