നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വളർച്ചയുണ്ടായി. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു.

കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,420 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,226 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–87,009 കോടി, സെസ്–12,274 കോടി എന്നിങ്ങനെയാണ് നവംബറിലെ വരുമാനം. ആറാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്.

ജിഎസ്ടി വരുമാനത്തിൽ കേരളത്തിൽ 20% വളർച്ച കഴിഞ്ഞ മാസമുണ്ടായി. കഴിഞ്ഞ വർഷം നവംബറിൽ 2,094 കോടി രൂപയായിരുന്നത് ഇത്തവണ 2,515 കോടിയായി.

Leave a Reply

Your email address will not be published. Required fields are marked *