നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ.

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. തുടർച്ചയായി ഒൻപതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുന്നത്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വരുമാനത്തിൽ 11% വർധനയുണ്ട്.ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിലായിരുന്നു. 1.51 ലക്ഷം കോടി രൂപ. ഏപ്രിലിലായിരുന്നു റെക്കോർഡ് വരുമാനം, 1.67 ലക്ഷം കോടി രൂപ.

കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 25,681 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–32,651  കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–77,103 കോടി, സെസ്– 10,433 കോടി എന്നിങ്ങനെയാണ് വരുമാനം. 

കേരളത്തിൽ 2% കുറവ്

നവംബറിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2,094 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ മാസം കേരളത്തിന് ലഭിച്ചത് 2,129 കോടിയും. ആകെ 2% കുറവ്

രാജ്യത്തിന്റെ ജിഎസ്ടി വരുമാനം  (ലക്ഷം കോടിരൂപയിൽ))

നവംബർ 2022 -1.45
ഒക്ടോബർ 2022 -1.51
സെപ്റ്റംബർ 2022- 1.47
ഓഗസ്റ്റ് 2022 – 1.43
ജൂലൈ 2022 -1.48

Leave a Reply

Your email address will not be published. Required fields are marked *