ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി. നിയമനത്തിനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. 2020 മേയ് 21 മുതൽ നബാർഡിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. അതിനു മുൻപ് ദീർഘകാലം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു