ധനലക്ഷ്മി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി പ്രമുഖ കരാറുകാരനും വ്യവസായിയുമായ കെ.എൻ.മധുസൂദനൻ (കലഞ്ഞൂർ മധു) നാളെ ബാങ്ക് ആസ്ഥാനത്തെത്തി ചുമതലയേൽക്കും. സെപ്റ്റംബർ 26 മുതൽ മൂന്നു വർഷത്തേക്കുള്ള നിയമനത്തിനു കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയത്.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.എൻ.ഹരിലാലിന്റെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെയും സഹോദരനാണ്.
ധനലക്ഷ്മി ബാങ്കിൽ 0.19% ഓഹരി കൈവശമുള്ള മധുസൂദനൻ 2022 നവംബർ മുതൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. 2021 ഡിസംബർ മുതൽ ബാങ്കിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.