ദ്വിദിന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ജനുവരി 30, 31 തിയതികളിൽ

പണിമുടക്കിന് ആഹ്വനം ചെയ്ത്  രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.

ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണo. പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.

രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ് പരിഷ്‌കാരങ്ങൾ വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതാവ് ആരോപിച്ചു. 

ബാങ്ക് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടിട്ടുണ്ട്. 11-ാം ശമ്പളപരിഹാരം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിയ്ക്കുക, നിയമന നടപടികൾ ആരംഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *