ദുബായിയിൽ പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കുന്നതിനായി ദുബായ് ഔഖാഫുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായിൽ കമ്യൂണിറ്റി പദ്ധതികൾ ഔഖാഫുമായി ചേർന്ന് ലുലു ഗ്രൂപ്പ് സജ്ജമാക്കും. ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ ഖവാനീജ് 2ൽ തുറക്കും.
ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.