ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ്

ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ,പുതിയതോ നിലവിലുള്ളതുമായ ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് സൗജന്യമായി ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.കുറഞ്ഞത് 20,000 രൂപയ്ക്ക് റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ജിയോ എയർഫൈബറിനായുള്ള 12 പ്രതിമാസ റീചാർജ് കൂപ്പണുകൾ ലഭിക്കുന്നത്.

സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഗൃഹോപകരണങ്ങൾക്കായി ഷോപ്പിങ് നടത്താം. ഈ കൂപ്പണുകൾക്ക് 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ സാധുത ഉണ്ടായിരിക്കും.5ജി സെല്ലുലാർ റിസപ്ഷൻ ഉപയോഗിച്ച് രാജ്യത്ത് എവിടെയും ജിയോ എയർഫൈബർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കൂടാതെ, ഓരോ ജിയോ എയർഫൈബർ കണക്ഷനും ഉപയോക്താക്കൾക്ക് 800-ലധികം ലൈവ് ടിവി ചാനലുകളിലേക്കും 12 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *