ഹോട്ടലിനു ത്രീ സ്റ്റാർ പദവി ഉണ്ടെങ്കിൽ സ്വന്തം വളപ്പിൽ നിന്നു കള്ളു ചെത്തി അതിഥികൾക്കു നൽകുന്നതിനു ബാർ ലൈസൻസ് നിർബന്ധമല്ല. കള്ളു വിൽക്കാൻ പ്രത്യേക ലൈസൻസാണു നൽകുക. ഇതിന് ഒരു വർഷത്തേക്കു പതിനായിരം രൂപ ഫീസ് നിശ്ചയിച്ചു. ടൂറിസം സീസൺ തുടങ്ങുന്ന ഒക്ടോബറോടെ അപേക്ഷകരെത്തുമെന്നാണു കരുതുന്നത്. ഇതുവരെ ആരും എത്തിയിട്ടില്ല.
കള്ളുഷാപ്പ് കെട്ടിടങ്ങൾക്കു പൊതു രൂപകൽപന കൊണ്ടുവരാനുള്ള ശ്രമങ്ങളും എക്സൈസ് വകുപ്പ് ആരംഭിച്ചു. ആർക്കിടെക്റ്റ് ജി.ശങ്കറാണു രൂപകൽപന തയാറാക്കുക. ഇതു നിർബന്ധമാക്കില്ല. നിർദേശമായി ഷാപ്പുടമകളുമായി ചർച്ച ചെയ്യും. കള്ളുഷാപ്പുകൾക്കു സ്റ്റാർ ക്ലാസിഫിക്കേഷൻ നൽകുമെന്നും അതനുസരിച്ചു ദൂരപരിധി വ്യത്യാസപ്പെടുത്തുമെന്നുമുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു എക്സൈസ് അധികൃതർ അറിയിച്ചു