തിരിച്ചു കയറി ഇന്ത്യൻ വിപണി;24,339 പോയിന്റിൽ ക്ളോസ് ചെയ്തത് നിഫ്റ്റി

നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24,339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80,000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു.

ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ പിന്തുണയിൽ ഇന്ത്യൻ വിപണി ഇന്ന് സമ്പൂർണ മുന്നേറ്റം നേടി. ബാങ്കിങ് സെക്ടർ മുന്നേറ്റം നേടിയതിനൊപ്പം ഫിനാൻഷ്യൽ സെക്ടറും ഐടിയും നഷ്ടമൊഴിവാക്കിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മെറ്റൽ സെക്ടർ രണ്ടര ശതമാനം മുന്നേറിയപ്പോൾ റിയൽറ്റി 1.38%വും ഇന്ന് മുന്നേറി.
വാരീ എനർജിയുടെ മികച്ച ലിസ്റ്റിങ്ങും ഇന്ന് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകി.

Leave a Reply

Your email address will not be published. Required fields are marked *