തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിൽ ടോൾ നൽകണം

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്്കോർപറേഷൻ (ടിഎൻഎസ്ടിസി) ബസുകൾക്ക് കേരളത്തിൽ ടോൾ നൽകാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

   തിരുവനന്തപുരത്ത് ദേശീയപാത 47 ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ ടോൾ പിരിക്കുന്നതിന് എതിരെ ‌ടിഎൻഎസ്ടിസി റീജനൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 -14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹർജിയിലാണ്  വിധി. 

രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതെന്നും കെഎസ്ആർടിസിക്ക് ഇവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നുമായിരുന്നു വാദം. എന്നാൽ ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാരിന്റെ വാഹനങ്ങൾക്കും കേരള സർക്കാർ വാഹനങ്ങൾക്കും കെഎസ്ആർടിസിക്കുമാണ് ടോൾ ഇളവു അനുവദിട്ടുള്ളതെന്നും ടിഎൻഎസ്ടിസിക്കില്ലെന്നും ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വ്യക്തമാക്കിയിരുന്നു. കോടതി ഇതംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *