തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ഗഡുവായി ലഭിക്കേണ്ട 814 കോടി രൂപയിൽ 252 കോടി രൂപ ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ആദ്യ ഗഡുവായി കേരളത്തിന് അനുവദിക്കേണ്ടിയിരുന്ന 814 കോടി രൂപ, അവസാനം അടിച്ചേൽപിച്ച നിബന്ധനകളുടെ പേരിൽ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയായിരുന്നുവെന്നും കേരളം നിരന്തരം സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ 252 കോടി അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.