ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ഫിനാൻഷ്യൽ റിസർച് ആൻഡ് ലേണിങ്ങിന്റെ (സിഎഎഫ്ആർഎഎൽ) റിപ്പോർട്ട്.

ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഡിജിറ്റൽ വായ്പാരംഗത്തേക്ക് കടന്നുവരുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.ഇത്തരം കമ്പനികൾക്ക് നിലവിൽ തന്നെയുള്ള വലിയ ഉപഭോക്തൃസമൂഹം ഗുണകരമാകും. ഈ മെച്ചം ഈ രംഗത്തെ ചെറുകമ്പനികൾക്കില്ല. ഉപയോക്താക്കളുടെ പല തരത്തിലുള്ള ഡേറ്റാ ലഭ്യതയും ടെക് ഭീമന്മാർക്ക് മേൽക്കൈ നൽകും.

നിലവിലുള്ള ബിസിനസിൽ നിന്നുള്ള വരുമാനം ഡിജിറ്റൽ വായ്പാരംഗത്ത് ചുവടുറപ്പിക്കാൻ വലിയതോതിൽ നിക്ഷേപിക്കാൻ കഴിയും. ഇത് ഇവയുടെ വിപണിവിഹിതം കാര്യമായ തോതിൽ വർധിപ്പിക്കാൻ ഇടയാക്കും. ടെക് കമ്പനികളുമായി ബന്ധപ്പെട്ട റിസ്ക് കൃത്യമായി മനസ്സിലാക്കാനും പ്രയാസമുണ്ട്. ഫണ്ടുകൾ ഉപകമ്പനികൾ വഴി കൈമറിഞ്ഞുപോകുന്നതിന്റെ അപകടവും റിപ്പോർട്ടിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *