ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  മീഡിയ മാറ്റേഴ്‌സ് ഇൻ അമേരിക്കയുടെ പഠന റിപ്പോർട്ട് അനുസരിച്ച് മികച്ച 100 പരസ്യദാതാക്കളിൽ 50 പേരും ട്വിറ്ററിൽ  2020 മുതൽ ഏകദേശം 2 ബില്യൺ ഡോളർ ചെലവഴിച്ചവരാണ്. 2022ൽ മാത്രം ഇവർ 750 മില്യണിലധികം ഡോളറും പരസ്യത്തിനായി ചെലവഴിച്ചു.

കൂടാതെ, നവംബർ 21-ലെ കണക്കനുസരിച്ച്, ഏഴ് അധിക പരസ്യദാതാക്കൾ ട്വിറ്ററിലെ അവരുടെ പരസ്യം കുറയ്ക്കാനും തീരുമാനമെടുത്തു. 2020 മുതൽ, ഈ ഏഴ് പരസ്യദാതാക്കൾ ട്വിറ്ററിൽ 255 മില്യണിലധികം ഡോളറും 2022 ൽ ഏകദേശം 118 മില്യൺ ഡോളറും ചെലവഴിച്ചതായി പഠനം പറയുന്നു.

സോഷ്യൽ മീഡിയ  പ്ലാറ്റ്‌ഫോമിൽ നിന്നും പതിയെ പരസ്യങ്ങളെല്ലാം പിന്വാങ്ങുകയാണെന്നാണ് ഇതിനോട് അനുബന്ധിച്ച് വന്ന റിപ്പോർട്ട്. ഫോർഡ് അടക്കമുള്ള മ്പനികൾ ട്വിറ്ററിൽ തങ്ങളുടെ പരസ്യങ്ങൾ താൽക്കാലികമായി നിർത്താനുള്ള തയ്യാറെടുപ്പിലാണ്. 

അതേസമയം, ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ആപ്പ് സ്റ്റോറുകളിൽ നിന്നും നിരോഷിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ, പണിയിൽ പുതിയ ഫോൺ നിർമ്മിക്കുമോ എന്ന ചോദ്യത്തിന് താൻ തീർച്ചയായും ഒരു പുതിയ ഫോണുമായി വരുമെന്ന് മസ്‌ക് മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്. ഉള്ളടക്ക മോഡറേഷൻ പ്രശ്‌നങ്ങളുടെ പേരിൽ ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ നിരോധിച്ചേക്കാം.

മസ്‌ക് ആപ്പിളിന്റെയും ഗൂഗിളിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ നിരോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വരുന്ന ആഴ്ചയിൽ അവതരിപ്പിക്കുമെന്ന് മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *