ട്രെയിൻ യാത്ര സുഖകരമാക്കാൻ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ.  

ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയില്‍വേ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്. ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കരുത്. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രെയിനില്‍ പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനര്‍, കാറ്ററിങ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാര്‍ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കള്‍ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനില്‍ അനുവദിക്കില്ല.

രാത്രി യാത്രക്കാര്‍ക്കായി കൊണ്ടുവരുന്ന മറ്റ് വ്യവസ്ഥകള്‍
1. രാത്രി 10നു ശേഷം ടി ടി ഇമാര്‍ ടിക്കറ്റ് പരിശോധന നടത്തരുത്.
2. സംഘങ്ങളായി യാത്ര ചെയ്യുന്നവര്‍ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
3. കിടക്കാനായി മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തിയാല്‍ ലോ ബെര്‍ത്തിലുള്ളയാള്‍ ചോദ്യം ചെയ്യരുത്.
4. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാല്‍, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സര്‍വീസില്‍ രാത്രി ബുക്ക് ചെയ്യാവുന്നതാണ്

ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം ലഭിക്കുന്നതിനും റെയിൽ ശൃംഖല നന്നായി പ്രവർത്തിക്കുന്നതിനും ഈ നിയമങ്ങൾ നിർബന്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ആളുകളെ നയിക്കാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *