ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു. ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ മകളായ മാനസിയുടെ നിയമനം.
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്‌കർ 2022 നവംബര്‍ 29നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. വിക്രം കിർലോസ്‌കറിന്റെ ഏക മകളാണ് 32കാരിയായ മാനസി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് 2022 ഡിസംബർ 26ന് മാനസി ടാറ്റ ഡയറര്‍ ബോർഡിൽ ചേർന്നിരുന്നു. നിലവില്‍ ബോർഡിലെ സജീവ അംഗമായ മാനസി നോയൽ ടാറ്റയുടെ മകൻ നെവില്‍ ടാറ്റയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.