ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ടിസിഎസ് 20 ശതമാനമാക്കി ഉയർത്തിയ തീരുമാനം നടപ്പാക്കുന്ന ജൂലൈ 1 നു തന്നെ ഇതും പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്റെ ആലോചന.

ഉപയോക്താവ് നടത്തുന്ന വാങ്ങലുകൾക്ക് വിൽപനക്കാരൻ ശേഖരിക്കുന്ന നികുതിയാണ് ടിസിഎസ്. അതേസമയം വരുമാനത്തിൽ നിന്ന് സർക്കാർ തന്നെ കിഴിക്കുന്ന നികുതിയാണ് ടിഡിഎസ്. ഇവ രണ്ടും ബന്ധിപ്പിച്ചാൽ ടിസിഎസ് നികുതി പിടിച്ചവർക്ക്, ഇത് ടിഡിഎസിൽ പ്രതിഫലിക്കുകയും അങ്ങനെ ടിഡിഎസ് കുറയുകയും ചെയ്യും.  വലിയ വിഭാഗം ജനങ്ങൾക്കു തീരുമാനം  ആശ്വസമാകും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ വാർഷിക സമ്മേളനത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. ആനന്ദ നാഗേശ്വരനാണ് നികുതി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *