ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും.

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. . 

ഒരു കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എയർലൈനുകളിൽ ഒന്നായിരുന്ന ജെറ്റ് എയർവേസ്. കടക്കെണിയിലായ ജെറ്റ് എയർവേസ് 2019 ൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.  നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു.  കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാണ് ജെറ്റ് എയർവേസിനെ  ഇനി നയിക്കുക. രുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ജെറ്റ് എയർവെയ്സിൻറെ ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചു  വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *