രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. ആധാർ കാർഡ്. ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ആധാർ കാർഡ് പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം.
അതേസമയം, ഈ സേവനം myAadhaar പോർട്ടലിൽ മാത്രമേ സൗജന്യമായിട്ടുള്ളൂവെന്നും മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും ശ്രദ്ധിക്കുക. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം.