ജി-20 യിൽ എത്തുന്ന പ്രതിനിധികൾക്ക് ‘ AI ‘ ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം.

ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണു ഗീത. ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം. ‘ഗീത’ (GITA-Guidance, Inspiration, Transformation and Action) എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ എക്സ്പീരിയൻസ് സോണിൽ പ്രതിനിധികളെ സ്വീകരിക്കും.

എൽഇഡി സ്ക്രീനിൽ നോക്കി ആർക്കും സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം ചോദിക്കാം. ഇതിനുള്ള മറുപടി ശ്രീകൃഷ്ണ രൂപത്തിലുള്ള ‘ഡിജിറ്റൽ അവതാർ’ നൽകും. ഐഐടി റൂർക്കിയിൽ പൂർവ വിദ്യാർഥികൾ ചേർന്നു നടത്തുന്ന ടാഗ്ബിൻ എന്ന സ്റ്റാർട്ടപ്പാണു ‘ഗീത’യ്ക്കു പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *