ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും.

ടെലികോം ഭീമൻ റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും.

ഇതിനകം 4,000 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ഫൈബർ സേവനം ലഭ്യമാണ്.
മികച്ച പ്രതികരണമാണ് സേവനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ജിയോ ട്രൂ 5G നെറ്റ്‌വർക്ക് ഇപ്പോൾ ജിയോയുടെ മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ നാലിലൊന്ന് വഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
90 ദശലക്ഷം ജിയോ വരിക്കാർ 5G നെറ്റ്‌വർക്കിലേക്ക് മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *