ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി സമിതി

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി മന്ത്രിതലസമിതി രൂപീകരിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരുന്നുണ്ട്. കാലാവധിക്ക് ശേഷം സെസ് പിരിവ് തുടരണമെങ്കിൽ ഏത് തരത്തിലായിരിക്കണം എന്നതടക്കം സമിതി പരിഗണിക്കും.

ഐജിഎസ്ടി കമ്മി പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങളിൽ നിന്നുള്ള റിക്കവറിക്കായി സെക്രട്ടറി തല സമിതിയും രൂപീകരിച്ചു. കമ്മി എങ്ങനെയുണ്ടാകുന്നുവെന്ന് പരിശോധിച്ച ശേഷമേ റിക്കവറി നടത്താവൂ എന്ന് കേരളം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *