ഐജിഎസ്ടി റീഫണ്ട്, കസ്റ്റംസ് ക്ലാസിഫിക്കേഷൻ എന്നിവയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ചൈനീസ് മൊബൈൽ നിർമാണ കമ്പനിക്ക് ചെന്നൈ കസ്റ്റംസ് ഓഡിറ്റ് വിഭാഗം 13 കോടി രൂപ പിഴ ചുമത്തി. തിരുപ്പതിയിൽ പ്രവർത്തിക്കുന്ന വിങ് ടെക് മൊബൈൽ കമ്യൂണിക്കേഷൻ ലിമിറ്റഡിന് എതിരെയാണു നടപടിയെടുത്തത്.