ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു

ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകും.  16 ക്ഷേമനിധി ബോർഡുകളിലെ പെൻഷനും വിതരണം ചെയ്യാൻ നടപടി തുടങ്ങി. കരാരുകാരുടെ കുടിശിക തീർക്കാൻ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തിൽ കൂടുതൽ ബില്ല് മാറാൻ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഇല്ലെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *