പൊതുമേഖലയിലെ ഏക ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ കമ്പനിയായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉൽപാദനം ഇരട്ടിയാക്കുന്നു. 2 പുതിയ സെമി ഓട്ടമാറ്റിക് ബോട്ട്ലിങ് ബെൽറ്റുകൾ കൂടി സ്ഥാപിച്ചാണ് ഉൽപാദനം പ്രതിദിനം 8000 കെയ്സിൽനിന്ന് 15000 ആക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ബെൽറ്റുകൾ പ്രവർത്തിച്ചു തുടങ്ങും.
നിലവിൽ ജവാൻ ത്രീ എക്സ് റം ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 3 മാസത്തിനുള്ളിൽ ജവാൻ പ്രീമിയം ത്രീ എക്സ് റം കൂടി ഉൽപാദിപ്പിക്കും. ഒരു ലീറ്റർ കുപ്പിക്കു പുറമേ 500 മില്ലി, 750 മില്ലി കുപ്പികളിലും പുറത്തിറക്കും. പുതിയ ബെൽറ്റുകളുടെ സ്വിച്ച് ഓൺ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.