ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ ഇളവ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. 2028നു ശേഷമുള്ള പദ്ധതികൾക്ക് ഇളവില്ല.

2019 മുതൽ ജലവൈദ്യുതിയെ പുനരുപയോഗ ഊർജമായിട്ടാണ് കേന്ദ്രം കണക്കാക്കുന്നത്. 2030ൽ രാജ്യത്തെ പുനരുപയോഗ ഊർജ ഉൽപാദനം 500 ഗിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. നിലവിൽ സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയ്ക്ക് ഐഎസ്ടിഎസ് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇളവ് പുതിയ പദ്ധതികൾക്ക് മാത്രമാണെന്നതാണ് ശ്രദ്ധേയം. 

 

Leave a Reply

Your email address will not be published. Required fields are marked *