ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ജലശുദ്ധീകരണം, വിതരണം തുടങ്ങിയ ബിസിനസിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. പശ്ചാത്തല സൗകര്യ മേഖലയിൽ വെള്ളത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി പദ്ധതികൾ തയാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
ബിസിനസ് വിപുലീകരണത്തിന് അടക്കം ഫോളോ ഓൺ പബ്ലിക് ഓഫറിലൂടെ(എഫ്പിഒ) 20,000 കോടി രൂപ അദാനി എന്റർപ്രൈസസ് സമാഹരിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ എഫ്പിഒ ആണിത്. കോൾ ഇന്ത്യ 2015ൽ നടത്തിയ 22,558 കോടി രൂപയുടെ എഫ്പിഒ ആണ് ഏറ്റവും വലുത്.