ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഇന്ത്യ അതിന്റെ വെബ്‌സൈറ്റിൽ നിന്ന് എക്‌സ്4 കൂപ്പെ എസ്‌യുവി നീക്കം ചെയ്‍തതായി റിപ്പോര്‍ട്ട്. മോഡൽ നിർത്തലാക്കിയതിന്‍റെ സൂചനയാണഅ ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്‍ X4നെ X3 നും X5 നും ഇടയിലാണ് കമ്പനി സ്ഥാപിച്ചിരുന്നത്. എന്നിരുന്നാലും, കൂപ്പെ സ്റ്റൈലിംഗ് ബ്രാൻഡിന്റെ സ്റ്റേബിളിലെ മറ്റ് ഓഫറുകളിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്നു. ഇത് ഉപഭോക്താക്കൾക്ക് ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി തുടരുന്നു.
പുതുക്കിയ ഗ്രില്ലും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും പുനർനിർമ്മിച്ച ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളും സഹിതം കഴിഞ്ഞ വർഷം മാർച്ചിൽ ബിഎംഡബ്ല്യു X4 അപ്‌ഡേറ്റ് ചെയ്‌തിരുന്നു എന്നത് ശ്രദ്ധേയമാണ് . 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമായി ക്യാബിൻ പരിചിതമായ ഇടമായി തുടർന്നു. പനോരമിക് സൺറൂഫ്, റിക്ലൈനിംഗ് റിയർ സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.