കേരളത്തിലെ മദ്യനിർമാണ കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുമ്പോൾ ജനകീയ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്.കേരളത്തിലെ മദ്യക്കമ്പനികൾക്കുള്ള വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിലെ കമ്പനികളുടെ 170 കോടി രൂപയുടെ നികുതി ബാധ്യതയാണു സർക്കാർ ഒഴിവാക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ മദ്യത്തിനു 4% നികുതി ഏർപ്പെടുത്തും. നികുതി വർധിക്കുമ്പോൾ പരമാവധി 20 രൂപയാണു വില വർധന. അത് ഒരു ബ്രാൻഡിനെയുള്ളൂവെന്നാണു ലഭിച്ച വിവരം. മറ്റ് ബ്രാൻഡുകൾക്ക് 20 രൂപയിൽ താഴെ വിലയേ വർധിക്കൂവെന്നും മന്ത്രി പറഞ്ഞു.