ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും വർധനയെന്നു യുഎസിന്റെ ഓപൺ ഡോർസ് റിപ്പോർട്ട് (ഒഡിആർ).
പഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 35% വർധിച്ചു. ഒരു ദശലക്ഷത്തിലധികം വരുന്ന വിദേശ വിദ്യാർഥികളിൽ 25 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ, യുഎസിൽ എത്തുന്ന ബിരുദ വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി.
കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യൻ ബിരുദ വിദ്യാർഥികളുടെ എണ്ണത്തിൽ 63% വർധനയുണ്ട്. നിലവിൽ 1.66 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളാണു യുഎസിൽ ബിരുദപഠനം നടത്തുന്നത്. ഇതിൽ 37% വനിതകളാണ്.