ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച് വ്യക്തമാക്കുന്നത്.

പല വൻകിട നിക്ഷേപകരും നിക്ഷേപം പിൻവലിക്കാവുന്ന ലോക്ക് ഇൻ കാലാവധിക്ക് ശേഷം പെട്ടെന്ന് പിൻവലിക്കുമ്പോൾ ചെറുകിട വ്യാപാരികൾക്ക് അത് നഷ്ടമുണ്ടാക്കുന്നുണ്ട്. കൂടാതെ പല ഐപിഒകളുടെയും വിലകൾ ന്യായീകരിക്കാവുന്നതിലും ഉയർന്നതാണ്. ഐപിഒകളിൽ നിക്ഷേപിക്കുന്നതിന് പകരം ഓഹരികളിൽ നിക്ഷേപിക്കാനാണ് അവർ ചില്ലറ വ്യാപാരികളോട് ആവശ്യപ്പെടുന്നത്.

പേയ്മെന്റ് സേവനങ്ങൾ നൽകുന്ന പേ ടി എം, ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സൗന്ദര്യ വർധക സാധനങ്ങൾ വിൽക്കുന്ന നൈക്ക, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഡെലിവെറി, ഓൺലൈൻ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന പോളിസി ബസാർ തുടങ്ങി കൊട്ടിഘോഷിച്ചു ഐപിഒകളുമായി വന്ന കമ്പനികളെല്ലാം തന്നെ ഇപ്പോൾ നിക്ഷേപകരെ കണ്ണീരു കുടിപ്പിക്കുകയാണ്‌. ലോക്ക് ഇൻ പിരീഡ് കഴിഞ്ഞതോടെ വൻകിട നിക്ഷേപകർ ഈ ഓഹരികൾ വിറ്റൊഴിയുന്നതാണ് ഇവയുടെ വിലയിടിവിനു ഒരു കാരണം.

Leave a Reply

Your email address will not be published. Required fields are marked *