മൂന്നു യൂണിറ്റുകളും 615 ചതുരശ്ര മീറ്റർ (15.2 സെന്റ്) വിസ്തൃതി മാത്രമുള്ളതുമായ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) റജിസ്റ്റർ ചെയ്തു. എറണാകുളം– ഏലൂർ നഗരസഭയിൽ മൈത്രി റോഡിൽ സ്ഥിതി ചെയ്യുന്ന ‘സോഫിയ അമേലിയ’ ആണ് ഇതു വരെ റജിസ്റ്റർ ചെയ്തതിൽ ഏറ്റവും ചെറിയ വില്ല പദ്ധതി .
മാർച്ച് 25നാണു പദ്ധതിക്ക് റജിസ്ട്രേഷൻ ലഭിച്ചത്. 2026 ഡിസംബർ 31നു പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ പദ്ധതി ആയിട്ടും റജിസ്റ്റർ ചെയ്ത് നിയമം പാലിച്ച പ്രമോട്ടർ ജോയ്സ് ജോർജിന്റെ നടപടി മാതൃകാപരമാണെന്ന് അതോറിറ്റി അറിയിച്ചു.
വിൽപനയ്ക്കായി 500 ചതുരശ്ര മീറ്ററിൽ കൂടുതൽ പ്ലോട്ട് വികസനം നടത്തുന്നത് കെ-റെറയിൽ റജിസ്റ്റർ ചെയ്യണമെന്നാണു ചട്ടം.