ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ മുന്നറിയിപ്പ്. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയിടത്തെല്ലാം ആർബിഐ പരിഹാര നടപടികൾ നിർദേശിച്ചിട്ടുണ്ട്.
ദുരന്തനിവാരണ സന്നദ്ധത, ഇൻ്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്‌ഫോം കഴിവുകൾ, തട്ടിപ്പ് കണ്ടെത്തൽ കാര്യക്ഷമത എന്നിവയുൾപ്പെടെ ബാങ്കുകളുടെ വിവിധ കഴിവുകൾ വിലയിരുത്താൻ ആർബിഐയെ CSITE സഹായിക്കുന്നു. ഇൻസ്പെക്ഷൻ ടീം എല്ലാ വായ്പക്കാരുടെയും ഐടി സംവിധാനങ്ങൾ ആഴത്തിൽ പരിശോധിക്കുകയും പ്രശ്നങ്ങൾ തിരിച്ചറിയുകയും, മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.