ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ  11 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ പറയുന്നു.  2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ ലഭിച്ചത്.

ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയിൽ,  28,328 കോടി രൂപ കേന്ദ്രജിഎസ്ടിയും,  35,794 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 43,550 കോടി രൂപയുൾപ്പെടെ 83251 കോടി രൂപ സംയോജിത ജിഎസ്ടിയാണ്. സെസ് ഇനത്തിൽ ലഭിച്ചത്
11 695 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *