വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം 

വിദേശ രാജ്യങ്ങളിൽ ജോലി  അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോ​ഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. ജോലി വിസക്ക് പകരം വിസിറ്റ് വിസ നൽകി ​ വിദേശത്ത് എത്തിക്കും. പിന്നീട് ഭക്ഷണവും , താമസവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന പലരേയും കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ജോലിയുടെ പരസ്യങ്ങൾ കണ്ടാൽ പലരും അപേക്ഷിക്കാൻ തന്നെ മടിക്കുന്നു. പ്രമുഖ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.

മു​ന്ന​റി​യി​പ്പു​മാ​യി വൻകിട ക​മ്പ​നി​ക​ൾ

അ​പേ​ക്ഷി​ക്കാ​തെ തൊ​ഴി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു​വ​രു​ന്ന ഇ മെയിലുകൾ ശ്രദ്ധിക്കണം. ഇത്തരം മെയിലുകൾക്ക് മറുപടി നൽകരുത്.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമാണ് വലിയ തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്. ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കും. വിസയുടെ പ്രോസസിങ് ഫീസായാണ് പണം വേണ്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പ്രമുഖ കമ്പനികൾ പറയുന്നത് ഞങ്ങൾ ആരിൽ നിന്നും പണം ഈടാക്കാറില്ല എന്നാണ്. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തു വരുന്ന അപേക്ഷകളിൽ കാണിച്ചിട്ടുള്ള ശരാശരി ശമ്പളം പരിശാേധിക്കണം. വ്യക്തമായി അന്വേഷണം നടത്തണം എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ജോലികൾക്ക് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകൾ വർധിപ്പിക്കുന്നത്. ചെ​റി​യ ജോ​ലി​ക​ൾ​ക്ക്​ വരെ ഉയർന്ന ശമ്പളം വാ​ഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ ത​ട്ടി​പ്പാ​കാ​​നാ​ണ്​ സാ​ധ്യ​തയെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. വ്യാ​ജ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങൽ വ്യാപകമാണെന്ന് ഈ രം​ഗത്തുള്ളവർ പറയുന്നു.

​​

Leave a Reply

Your email address will not be published. Required fields are marked *