ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി.

മൊത്തത്തിൽ മുൻഗണനാ മേഖലകൾക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടർ ലെൻഡിങ്) ടാർഗറ്റിനു മുകളിലാണെങ്കിലും കൃഷി അടക്കമുള്ള ഉപവിഭാഗങ്ങളിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല. കാർഷിക മേഖലയിൽ ചെറുകിട കർഷകർക്കും ചെറു സംരംഭങ്ങൾക്കും പ്രത്യേക ഊന്നൽ നൽകണമെന്ന് കേന്ദ്രം നിഷ്കർഷിച്ചു. ഇന്നലെയാണ് ധനമന്ത്രിയുടെ അധ്യക്ഷതയിൽ പൊതുമേഖലാ ബാങ്കുകളുടെ യോഗം ചേർന്നത്. 

വഴിയോരകച്ചവടക്കാർക്ക് 10,000 രൂപ ഈടുരഹിത വായ്പ നൽകുന്ന പിഎം സ്വനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നൽകിയ ടാർഗറ്റ് കൈവരിക്കാനും നിർദേശമുണ്ട്. റീജനൽ റൂറൽ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താൻ ഓഗസ്റ്റ് വരെ ധനമന്ത്രി വിവിധയിടങ്ങളിൽ യോഗങ്ങൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *