ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു.
ഇന്ത്യയിൽ നിന്ന് വിദേശത്ത് പോകുന്നവർക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. പല രാജ്യങ്ങളുമായി യുപിഐ പണമിടപാടിൽ ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.