എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ചലാനുകളുടെ വിവരങ്ങൾ ഫോണിൽ സന്ദേശമായി ലഭിക്കുകയാണെങ്കിൽ ക്ലിക് ചെയ്യുന്നതിന് മുന്‍പ് പ്രത്യേകം ശ്രദ്ധ വേണം ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) ഇ ചലാനുകൾ തീര്‍പ്പാക്കാമെന്ന വാഗ്ദാനവുമായെത്തിയ വ്യാജ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തതിന് ശേഷം ബ്യാതരായണപുരയിൽ നിന്നുള്ള 46കാരന് തന്റെ രണ്ട് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് 5.60 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
ഫെബ്രുവരി 20ന് ഉച്ചകഴിഞ്ഞാണ് ഒരു അജ്ഞാത നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചത് ഗതാഗത നിയമലംഘനം റജിസ്റ്റർ ചെയ്തതായും. കൂടുതൽ വിവരങ്ങൾ പരിശോധിക്കുന്നതിനായി നൽകിയിരിക്കുന്ന ലിങ്ക് വഴി വാഹൻ പരിവാഹൻ ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായും സന്ദേശം അവകാശപ്പെട്ടു.
‘KA********* എന്ന നമ്പറിലെ വാഹനത്തിന് ട്രാഫിക് ടിക്കറ്റ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റിന്റെ തെളിവുകൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ടിക്കറ്റ് തെറ്റായി നൽകിയതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വാഹൻ പരിവാഹൻ ആപ് ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതായും സന്ദേശത്തിൽ പറയുന്നു.
സന്ദേശത്തിലെ വാഹന നമ്പർ കൃത്യമായിരുന്നതിനാൽ, ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ APK ഫയൽ ഇൻസ്റ്റാൾ ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ, അദ്ദേഹത്തിന്റെ രണ്ട് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് 5.6 ലക്ഷം രൂപ ഡെബിറ്റാകുകയായിരുന്നു.വാട്സാപ് അല്ലെങ്കിൽ എസ്എംഎസ് വഴി ബിടിപി ചലാൻ അയയ്ക്കാറില്ലെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുകയും വേണമെന്നും പൊലീസ് ഫെയ്സ്ബുക് പോസ്റ്റിലൂടെ മുന്നറിയിപ് നൽകുകയും ചെയ്തു.