ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഉള്ള 23 ബാങ്കുകളിലെ കൂടി നിക്ഷേപങ്ങൾ ആളുകൾക്ക് ക്ലെയിം ചെയ്യാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ 90 ശതമാനവും ഉൾക്കൊള്ളുന്ന 30 ബാങ്കുകൾക്കായുള്ള അന്വേഷണ സൗകര്യം 2023 സെപ്റ്റംബർ 28-ന് UDGAM പോർട്ടലിൽ ലഭ്യമാക്കിയിരുന്നു.നേരത്തെ, ഏഴ് ബാങ്കുകൾക്കായി മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് എന്നിവയായിരുന്നു അവ.
പോർട്ടലിൽ ശേഷിക്കുന്ന ബാങ്കുകൾക്കായുള്ള തിരയൽ സൗകര്യം 2023 ഒക്ടോബർ 15-നകം ഘട്ടം ഘട്ടമായി ലഭ്യമാക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.