പുതിയ നിയമങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ വാടക പേയ്‌മെൻ്റിന് റിവാർഡ് പോയിൻ്റുകളൊന്നും നൽകില്ലെന്ന് എസ്ബിഐ അറിയിച്ചു. ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 1 മുതലും ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 15 മുതലും ഈ നിയമം ബാധകമാകും എന്ന് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഏപ്രിൽ 1 മുതൽ ഏതൊക്കെ എസ്ബിഐ കാർഡുകളുടെ റിവാർഡ് പോയിൻ്റുകൾ ലഭ്യമാകില്ലെന്ന് അറിഞ്ഞിരിക്കണം. എസ്ബിഐ കാർഡ് എലൈറ്റ്, എസ്ബിഐ കാർഡ് എലൈറ്റ് അഡ്വാൻ്റേജ്, എസ്ബിഐ കാർഡ് പൾസ്, സിംപ്ലിക്ലിക്ക് എസ്ബിഐ കാർഡ്, സിംപ്ലിക്ലിക്ക് അഡ്വാൻ്റേജ്, എസ്ബിഐ കാർഡ് എസ്ബിഐ കാർഡ് പ്രൈം, എസ്ബിഐ കാർഡ് പ്രൈം അഡ്വാൻറ്റേജ് എസ്ബിഐ കാർഡ് പ്ലാറ്റിനം, എസ്ബിഐ കാർഡ് പ്രൈം പ്രോ, എസ്ബിഐ കാർഡ് ശൗര്യ സെലക്ട്, എസ്ബിഐ കാർഡ് പ്ലാറ്റിനം അഡ്വാൻ്റേജ്, ഡോക്ടർ എസ്ബിഐ, ഗോൾഡ് എസ്ബിഐ കാർഡ്, ഗോൾഡ് ക്ലാസിക് എസ്ബിഐ കാർഡ്, ഗോൾഡ് ഡിഫൻസ് എസ്ബിഐ കാർഡ്, ഗോൾഡ് ആൻഡ് മോർ എംപ്ലോയീസ് എസ്ബിഐ കാർഡ്, ഗോൾഡ് ആൻഡ് മോർ അഡ്വാൻറ്റേജ് എസ്ബിഐ കാർഡ്, ഗോൾഡ് ആൻഡ് മോർ എസ്ബിഐ കാർഡ്, സിംപ്ലി സേവ് എസ്ബിഐ കാർഡ് എന്നിവയുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, ഏപ്രിൽ 15 മുതൽ ചില എസ്ബിഐ കാർഡുകളിൽ റിവാർഡ് പോയിൻ്റുകൾ ലഭ്യമാകില്ല. ഈ ലിസ്റ്റിൽ എയർ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം കാർഡ്, എയർ ഇന്ത്യ എസ്ബിഐ സിഗ്നേച്ചർ കാർഡ്, എഫ്ബിബി സ്റ്റൈൽഅപ്പ് എസ്ബിഐ കാർഡ്, സെൻട്രൽ എസ്ബിഐ കാർഡ്, സെൻട്രൽ എസ്ബിഐ കാർഡ് സെലക്ട്, നേച്ചർ ബാസ്കറ്റ് എസ്ബിഐ കാർഡ്, ആദിത്യ ബിർള എസ്ബിഐ കാർഡ് സെലക്ട്, ബിപിസിഎൽ എസ്ബിഐ കാർഡ് ഒക്ടെയ്ൻ, ഐആർസിടിസി എസ്ബിഐ കാർഡ് പ്രീമിയർ, ക്ലബ് വിസ്താര എസ്ബിഐ കാർഡ് പ്രൈം, ലൈഫ്സ്റ്റൈൽ ഹോം സെൻ്റർ എസ്ബിഐ കാർഡ്, ലൈഫ്സ്റ്റൈൽ ഹോം സെൻ്റർ എസ്ബിഐ കാർഡ് സെലക്ട്, ലൈഫ്സ്റ്റൈൽ ഹോം സെൻ്റർ എസ്ബിഐ കാർഡ് പ്രൈം, നേച്ചർ ബാസ്കറ്റ് എസ്ബിഐ കാർഡ് എലൈറ്റ്, ഫാബിന്ദിയ എസ്ബിഐ എന്നിവ ഉൾപ്പെടുന്നു