ക്രൂഡ് ഓയിൽ വില മുന്നേറുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ് വില കയറുന്നതിനുള്ള കാരണം. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ തീരുമാനവും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
യുഎസ് ഡോളർ ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നെങ്കിലും ഇന്നലെ 8 പൈസ കൂടി 83.31 എന്ന നിലയിലെത്തി.