നറുക്കെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന മുകളിലേക്ക്. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. ഇന്നലെ വരെ 21 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വിൽപന ഉയരാൻ കാരണമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.400 രൂപ വിലയുള്ള ക്രിസ്മസ് പുതുവർഷ ബംപറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ്.