ക്രിപ്റ്റോ കറൻസി മേഖലയിൽ ഹാക്കിംഗ് പിടിമുറുക്കുന്നു. 2022-ൽ ഇതുവരെ 125 സൈബർ ആക്രമണങ്ങളിലായി 300 കോടി ഡോളറിൻറെ (24,690 കോടിരൂപ) ക്രിപ്റ്റോ കറൻസിയാണ് ഹാക്കർമാർ തട്ടിയെടുത്തത്. ഈ വർഷം ഏറ്റവും കൂടുതൽ ഹാക്കിംഗ് നടന്നത് ഒക്ടോബറിലാണ്. ഈ മാസം ഇതുവരെ 11 സൈബർ ആക്രമണങ്ങളിലായി 71.8 കോടി ഡോളർ (5910 കോടിരൂപ) ആണ് ഹാക്കർമാർ കൊണ്ടുപോയത്. 2021-ൽ 210 കോടി ഡോളർ (ഏകദേശം 17,000 കോടിരൂപ) ആയിരുന്നു ക്രിപ്റ്റോ ഹാക്കിങ് വഴി മൊത്തമുണ്ടായ നഷ്ടം.