ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക്

ചെറുകിട നിക്ഷേപകർ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഊഹക്കച്ചവടത്തിന്റെ പുറത്തുമാത്രമാണ് ക്രിപ്റ്റോ കറൻസി വിലകൾ ഉയരുന്നതെന്ന കാര്യം നിക്ഷേപകർ മനസിലാക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ കാര്യം വീണ്ടും നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കുമ്പോൾ ചൂതാട്ടമായി കാണുന്ന മാനസിക നില ചെറുകിട നിക്ഷേപകരിൽ വളരുന്നുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ പക്ഷം. ക്രിപ്റ്റോ കറൻസികൾക്ക് ബദലായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) കൊണ്ടുവരാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. ക്രിപ്റ്റോകറൻസി ഇടപാടുകളിൽ പണം നഷ്ടപ്പെട്ടാൽ ആർക്കും ബാധ്യത ഏറ്റെടുക്കാനാകില്ല എന്ന കാര്യം മുൻപും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും വീണ്ടും ക്രിപ്റ്റോ കറൻസികളോട് ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *