ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക്

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് ഉയരുകയാണ്. നിക്ഷേപകരുടെ ഡിജിറ്റൽ ആസ്തികളോടുള്ള താൽപര്യവും ആണ് ഇതിനു പിന്നിൽ . ആഗോളതലത്തിൽ പണപ്പെരുപ്പം കൂടുന്നത് പരോക്ഷമായി ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം കൂട്ടുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമേരിക്കയിൽ ബിറ്റ്‌കോയിൻ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് ലഭിച്ച അംഗീകാരവും, ക്രിപ്‌റ്റോ-ബാക്ക്ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് നോട്ടുകൾ (സിഇടിഎൻ) അവതരിപ്പിക്കാൻ അംഗീകൃത നിക്ഷേപ എക്‌സ്‌ചേഞ്ചുകളെ അനുവദിക്കുമെന്ന് ബ്രിട്ടന്റെ ഫിനാൻഷ്യൽ റെഗുലേറ്റർ പ്രഖ്യാപിച്ചതും ക്രിപ്റ്റോ കറൻസികളിലുള്ള വിശ്വാസം പൊതുവെ കൂട്ടിയിട്ടുണ്ട്.

ക്രിപ്റ്റോകറൻസികളിൽ തന്നെ ബിറ്റ് കോയിൻ അതിന്റെ ആധിപത്യം ഉറപ്പിക്കുന്ന പ്രവണതയും ശക്തമാകുന്നുണ്ട്. 27000 ശതമാനമാണ് ബിറ്റ് കോയിൻ വിപണിയിൽ ഇറങ്ങിയപ്പോൾ മുതൽ ഇപ്പോൾ വരെ വളർന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലും സ്പോട് ബിറ്റ് കോയിൻ ഇടിഎഫിന് അംഗീകാരം ലഭിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *