കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ലെന്ന ഉദാരവൽക്കരണ ചിന്തയ്ക്ക് ബദൽ മാതൃകകളാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്രാ സംവിധാനം,വിമാനത്താവള സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവൽക്കരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം ഒന്നാം ഘട്ടം, ഗോൾഫ് ടൂറിസം, എയ്റോ ലൗഞ്ച്, വിമാനത്താവളത്തിന് ചുറ്റും ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണോദ്ഘാടനവുമാണ് നടന്നത്.