മെട്രോ സ്റ്റേഷനിലേക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ മന്ദിരത്തിലെ 6നിലകളിലായി 39,880 ചതുരശ്ര അടി വിസ്തൃതിയിൽ ടെക് കമ്പനികൾക്കായി ‘ഫ്ലെക്സി വർക് സ്പെയ്സ്’ ഒരുക്കാൻ പാർക്കും കെഎംആർഎലും ധാരണയിലെത്തി.
2024 ഒക്ടോബറിൽ ഓഫിസ് സൗകര്യങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങും. യാത്രാ സൗകര്യങ്ങളും നവീന ഓഫിസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക്ക് സ്പെയ്സ്, കോ വർക്കിങ് സ്പേസ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫിസ് സൗകര്യം ഐടി, ഐടി അനുബന്ധ കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാം. ബസ്, മെട്രോ, ട്രെയിൻ മാർഗം എത്താൻ കഴിയുന്ന സൗത്ത് മെട്രോ സ്റ്റേഷനിൽ ഒരുക്കുന്ന ഓഫിസ് സൗകര്യം ജീവനക്കാർക്കു യാത്രാ ക്ലേശമില്ലാതെ എത്താൻ കഴിയുന്ന ഇടമായി മാറും.
കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയും ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും ധാരണാപത്രം ഒപ്പുവച്ചു.