പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്.
മറയൂർ ചന്ദനക്കാടുകളിൽ നിന്നു ലഭിക്കുന്ന ചന്ദനത്തൈലം ഉപയോഗിച്ച് കേരള സോപ്സ് നിർമിക്കുന്ന കേരള സാൻഡൽ ചന്ദനസോപ്പ് പ്രശസ്തമാണ്. ചന്ദനത്തിനൊപ്പം മഞ്ഞളും ഒത്തുചേരുന്ന സാൻഡൽ ടർമറിക് സോപ്പ് അടുത്തമാസം വിപണിയിലെത്തിക്കാനാണു നീക്കം. ലിക്വിഡ് ഡിറ്റർജന്റ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ, ഡിഷ് വാഷ്, കൈരളി, വേപ്പ് സോപ്പുകൾ എന്നിവയാണു കേരള സോപ്സിന്റെ മറ്റ് ഉൽപന്നങ്ങൾ. ഓരോ വർഷവും ശരാശരി 20 ശതമാനം ലാഭവളർച്ച കൈവരിക്കുന്ന സ്ഥാപനം 2023-2024 സാമ്പത്തിക വർഷം ഇരട്ടിയിലധികം ലാഭം നേടിയിരുന്നു.